സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കായകല്‍പ്പ് . സ്വച്ഛഭാരത് പദ്ധതിയുടെ ഭാഗമായാണിത് നടപ്പിലാക്കുന്നത്.
കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ (P.H.C), സാമൂഹിക ആരോഗ്യകേന്ദ്രം (C.H.C) താലൂക്കാശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകല്‍പ്പ് അവാർഡ് നൽകുന്നത്. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്നത്.
ഇതിൽ കൊല്ലം ജില്ലയിലെ ഒന്നാം സ്ഥാനത്തുള്ള താലൂക്കാശുപത്രിയായും, സംസ്ഥാനത്തിലെ ഏറ്റവും മികച്ച ആശുപത്രികളിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി നമ്മുടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി 'കമൻഡേഷൻ' അവാഡിന് അർഹമായി.


