നമ്മുടെ കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൽ ഇനി മുതൽ ICU…. പുതിയതായി ഒരു ഡെന്റൽ ലാബും….

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലിൽ  ഇന്റെന്‍സീവ് കെയർ യൂണിറ്റ് (ICU) പ്രവർത്തനം ആരംഭിക്കുന്നു. കൂടാതെ പുതിയതായി ഒരു ഡെന്റൽ ലാബും.

ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ. കെ. ശൈലജ ടീച്ചര്‍, 2019 ഫെബ്രുവരി 26 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പുതിയതായി ആരംഭിക്കുന്ന ICU വിൻറെയും ഡെന്റൽ ലാബിന്റെയും ഉദ്‌ഘാടനം നിർവഹിക്കുന്നു.


RSBY & Municipal പ്രൊജക്റ്റ് ഫണ്ടിൽ നിന്നും 800000 രൂപ ചിലവഴിച്ചാണ് പ്രാഥമിക ഘട്ടത്തിലെ ICU പ്രവർത്തനം ആരംഭിക്കുന്നത്.


Municipal പ്രൊജക്റ്റ് ഫണ്ടിൽ നിന്നും 1200000 രൂപ ചിലവഴിച്ചാണ് അത്യാധുനിക നിലവാരത്തിലുള്ള ഡെന്റൽ ലാബ് പ്രവർത്തനം ആരംഭിക്കുന്നത്.


രാഷ്‌ടീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ മഹനീയ വേളയിലേക്ക് എല്ലാ കരുനാഗപ്പള്ളി നിവാസികളെയും സവിനയം സ്വാഗതം ചെയ്യുന്നു.